---
title: "#KSRTC | ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു"
english_title: "#KSRTC has #resumed bus #service to #Jayakeralam #Higher #Secondary #School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214997/ksrtc-has-resumed-bus-service-to-jayakeralam-higher-secondary-school"
published_at: "2024-06-26T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b95758c2c8_ksrtc.jpg"
keywords: []
---

# #KSRTC | ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു

> **Lead Summary:** **പെരുമ്പാവൂര്‍ : ** പുല്ലുവഴി ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു.

## Article Content

**പെരുമ്പാവൂര്‍ : ** പുല്ലുവഴി ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു.

വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന്‌ സ്വീകരണം നല്‍കി. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന സര്‍വീസ് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്.

രാവിലെ 7.45ന് ആലുവയില്‍നിന്ന് പെരുമ്പാവൂര്‍ ജയകേരളം വഴി മൂവാറ്റുപുഴയ്ക്കും പകൽ 3.40ന് മൂവാറ്റുപുഴയില്‍നിന്ന് സ്‌കൂള്‍വഴി ആലുവയ്ക്കുമാണ്‌ സര്‍വീസ്.

രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അജയകുമാര്‍, സ്‌കൂള്‍ മാനേജര്‍ ഇന്‍ചാര്‍ജ് ശാരദ മോഹന്‍, പ്രിന്‍സിപ്പല്‍ സുമിത ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി എന്നിവര്‍ സ്വീകരിക്കാനെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214997/ksrtc-has-resumed-bus-service-to-jayakeralam-higher-secondary-school)