#fishes | കായൽ മത്സ്യങ്ങളിലെ ഘനലോഹസാന്നിധ്യം; മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

#fishes | കായൽ മത്സ്യങ്ങളിലെ ഘനലോഹസാന്നിധ്യം; മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം
May 7, 2024 09:55 AM | By Amaya M K

കളമശേരി : (piravomnews.in) കൊച്ചി കായലിൽ മത്സ്യങ്ങളിലെ ഘനലോഹസാന്നിധ്യം മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന്‌ കുസാറ്റ് മറൈൻ സയൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.

കായലിലെ മണങ്ങ്, കട്‌ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്ത കക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

റിപ്പോർട്ട്‌ അന്താരാഷ്ട്ര ജേർണൽ സ്പ്രിങ്ങറിന്റെ ‘ടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസി'ൽ പ്രസിദ്ധികരിച്ചു. കായലിലെ വെള്ളം, എക്കൽമണ്ണ്, മത്സ്യവിഭവങ്ങൾ എന്നിവയിലെ ലോഹമാലിന്യം ഉയർന്ന അളവിലാണെന്ന്‌ കണ്ടെത്തി.

വേനലിൽ ഇവയുടെ സാന്ദ്രത കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ചെമ്പ്‌, സിങ്ക്, ഈയം, കാഡ്മിയം, മാംഗനീസ്, നിക്കൽ, ക്രോമിയം എന്നിവയാണ് പഠനത്തിനു വിധേയമാക്കിയ ലോഹങ്ങൾ. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നിവ ഉൾപ്പെടെയുള്ളവ അവശിഷ്ട ഗുണനിലവാര മാർഗനിർദേശങ്ങളിൽ വിവരിച്ച വിഷാംശപരിധി കവിഞ്ഞു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ), ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ തുടങ്ങിയ അതോറിറ്റികൾ നിശ്ചയിച്ചതിനേക്കാൾ കൂടുതലാണ് കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ്.

ദിവസേനയുള്ള ഉപഭോഗംവഴി മനുഷ്യശരീരത്തിൽ എത്തുന്ന ലോഹങ്ങളുടെ അളവ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസി (യുഎസ്ഇപിഎ) തോതുപ്രകാരം കുറവാണ്‌.

എന്നാൽ, മത്സ്യ ഇനങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും അർബുദത്തിന് കാരണമായേക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും കുസാറ്റ് സീനിയർ പ്രൊഫസറുമായ ഡോ. എസ് ബിജോയ് നന്ദന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ്‌ പഠനം നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ ആരോഗ്യസൂചിക മുൻനിർത്തിയായിരുന്നു പഠനം.

#Presence of #heavy #metals in #freshwater #fishes; #Studies show that it can #cause #serious #health #problems in #humans

Next TV

Related Stories
#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

May 19, 2024 11:10 AM

#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

ര​ണ്ട് കോം​പാ​ക്ട് സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൽ.​സി മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ...

Read More >>
 #arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

May 19, 2024 10:56 AM

#arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി ഷെ​ഫീ​ഖ്​ ക​ത്തി​കൊണ്ട്...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 10:40 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര...

Read More >>
#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 10:33 AM

#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം....

Read More >>
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 07:30 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തു വീണ ശേഷവും പലതവണ അലൻ കത്തികൊണ്ട്...

Read More >>
#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 07:15 PM

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി...

Read More >>
Top Stories