---
title: "#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം:  എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു"
english_title: "#Non-normative #transfer: #NGO #union #strike #intensifies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205757/non-normative-transfer-ngo-union-strike-intensifies"
published_at: "2024-05-17T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646f077760fd_ngo.jpg"
keywords: []
---

# #strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം:  എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

> **Lead Summary:** **കൊച്ചി : ** കുന്നത്തുനാട് താലൂക്കിലെ സീനിയർ ക്ലർക്കായ വി ആർ സുജിത്തിനെ അന്യായമായി സ്ഥലംമാറ്റിയ റവന്യു അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ കലക്ടറേറ്റിനുമുന്നിൽ നടത്തിവരുന്ന സമരം രണ്ടാംദിവസത്തിലേക്ക് കടന്നു.

## Article Content

**കൊച്ചി : ** കുന്നത്തുനാട് താലൂക്കിലെ സീനിയർ ക്ലർക്കായ വി ആർ സുജിത്തിനെ അന്യായമായി സ്ഥലംമാറ്റിയ റവന്യു അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ കലക്ടറേറ്റിനുമുന്നിൽ നടത്തിവരുന്ന സമരം രണ്ടാംദിവസത്തിലേക്ക് കടന്നു.

സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ റവന്യു അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.

ഉത്തരവ് പിൻവലിക്കുംവരെ ശക്തമായ സമരം തുടരുമെന്ന് എൻജിഒ യൂണിയൻ പ്രസ്താവാനയിൽ പറഞ്ഞു. രണ്ടാംദിവസത്തെ സമരം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205757/non-normative-transfer-ngo-union-strike-intensifies)