---
title: "#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു"
english_title: "A plus two #student #died after being #stung by a #wasp #while trying to #clean a #drinkingwater #tank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205799/a-plus-two-student-died-after-being-stung-by-a-wasp-while-trying-to-clean-a-drinkingwater-tank"
published_at: "2024-05-17T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66471ce7c4903_death.jpg"
keywords: []
---

# #death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **തൃശ്ശൂര്‍:** അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

## Article Content

**തൃശ്ശൂര്‍:** അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്തു കൃഷ്ണനാണ് (17) മരിച്ചത്.

ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലാണ് വാടക വീട്ടിൽ താമസിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.

കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും. സഹോദരൻ : ആകാശ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205799/a-plus-two-student-died-after-being-stung-by-a-wasp-while-trying-to-clean-a-drinkingwater-tank)