---
title: "#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ  കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു"
english_title: "#Ankamali---#Manjapra #Road's #culvert #collapsed; #CPI-M #protested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205750/ankamali-manjapra-roads-culvert-collapsed-cpi-m-protested"
published_at: "2024-05-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646eaef8de44_cpim.jpg"
keywords: []
---

# #protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ  കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

> **Lead Summary:** **അങ്കമാലി : ** അങ്കമാലി–-മഞ്ഞപ്ര റോഡിലെ കാന ചരിത്ര ലൈബ്രറിക്കുസമീപം ഇടിഞ്ഞുവീണു. കാന പൂർത്തിയാക്കിയശേഷം റോഡ് നിർമാണം നടത്തുന്നതിനുപകരം റോഡ് പണിയാണ് ആദ്യം നടത്തിയത്.

## Article Content

**അങ്കമാലി : ** അങ്കമാലി–-മഞ്ഞപ്ര റോഡിലെ കാന ചരിത്ര ലൈബ്രറിക്കുസമീപം ഇടിഞ്ഞുവീണു. കാന പൂർത്തിയാക്കിയശേഷം റോഡ് നിർമാണം നടത്തുന്നതിനുപകരം റോഡ് പണിയാണ് ആദ്യം നടത്തിയത്.

മാനദണ്ഡങ്ങൾ പാലിക്കാതെ കരിങ്കല്ല്‌ മണ്ണിൽ അടുക്കി പണിതതുകൊണ്ടാണ് കാനയുടെ കെട്ട് തകരുന്നത്. അങ്കമാലി–-മഞ്ഞപ്ര റോഡ് 15 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിന് ഇന്നസെന്റ് എംപിയുടെ കാലയളവിൽ 15 കോടി രൂപ അനുവദിച്ചിരുന്നു.

അഞ്ച് കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു അടങ്കൽ. റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും കാന നിർമാണം നടന്നില്ല. പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച തുകകൊണ്ടായിരുന്നു കാനനിർമാണം.

റോഡിനോടുചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനു പകരം പൂഴിമണ്ണിൽ കല്ലുകൾ അടുക്കിവച്ചായിരുന്നു കാനയുടെ കെട്ട് നടത്തിയത്. ഭാരവണ്ടികൾ അരികുചേർന്ന് പോകുമ്പോൾ കാന ഇടിഞ്ഞ് വശങ്ങളിലേക്ക് മറിയുകയാണ്.

ഈ റോഡിൽ കിടങ്ങൂർ കപ്പേള ഭാഗത്ത് രണ്ട് ടോറസുകൾ മറിഞ്ഞിരുന്നു. കോടികൾ മുടക്കിയ റോഡിന്റെയും കാനയുടെയും നിർമാണത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു.

ഏരിയ കമ്മിറ്റി അംഗം ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രാജൻ അധ്യക്ഷനായി. കെ പി ബാബു, കെ വി പീറ്റർ, എം എം ജയ്സൺ, എം വി മോഹനനൻ, വി എൻ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205750/ankamali-manjapra-roads-culvert-collapsed-cpi-m-protested)