പിറവം : (piravomnews.in) പേപ്പതി എഴിപ്പുറം പങ്കപ്പിള്ളി യിൽ ഉണ്ടായ അപകടം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ക്ഷണിച്ചുവരുത്തിയത്.
നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് നാൽപ്പതടിയിലേറെ ഉയരമുള്ള മൺതിട്ട തുരന്ന് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് അനുമതി നൽകിയത്.
മല തുരക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. ഇത് അവഗണിച്ച് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ മുൻകൈയെടുത്ത് അനുമതി നൽകി.
ഇടിഞ്ഞഭാഗത്തിന് മുകളിലായി ഒരു റോഡ് പോകുന്നുണ്ട്. മണ്ണിടിഞ്ഞാൽ നിരവധി കുടുംബങ്ങളുടെ വഴി മുടങ്ങുമെന്നും ഇത്തരം നിർമാണം വിലക്കണമെന്നും സിപിഐ എം എടയ്ക്കാട്ടുവയൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
The #accident in #Pepathi was called by #Edakkattu #Wayal #Panchayat