കൊച്ചി: (piravomnews.in) നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്നു പേർ കസ്റ്റംസിന്റെ പിടിയിലായി.
ദുബായിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണം പിടിച്ചെടുത്തു. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചിരുന്നത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു.
ഇയാൾ സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളിൽനിന്ന് സ്വർണ ചെയിനും വളയും കണ്ടെടുത്തു.
അബുദാബിയിൽ നിന്നും വന്ന കാസർകോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി.
Three persons, including a #woman, were #caught by #customs during gold #smuggling in #Nedumbassery