ഇലഞ്ഞി.... ഇലഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന മോഷണ ശ്രമങ്ങൾ നേരിടാൻ പോലീസിന്റെ ജാഗ്രത സദസ്.കഴിഞ്ഞ ദിവസങ്ങളിൽ മുത്തോലപുരം ചക്കാലപ്പാറ ഭാഗത്ത് രാത്രിയിൽ പല വീടുകളിലും മോഷണ ശ്രമം നടന്ന സാഹചര്യത്തിൽ, കൂത്താട്ടുകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ശാന്തി കെ ബാബു, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻ എ കെ,അനിൽ കുര്യാക്കോസ്, എന്നിവർ പരിഭ്രാന്തി അകറ്റി ജാഗ്രത പാലിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി.
ഇലഞ്ഞി ചക്കാലപ്പാറ തെക്കേപ്പറമ്പിൽ ബെനാസിന്റെ വസതിയിൽ നാട്ടുകാരുടെയും,ജനപ്രതിനിധികളുടെയും യോഗം നടന്നു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോർജ് ചമ്പമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡോജിൻ ജോൺ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം പ്രീതി അനിൽ യോഗത്തിൽ ജനങ്ങളുടെ ആശങ്കകൾ ആകറ്റണമെന്നും വേണ്ട പോലീസ് സഹായങ്ങൾ നൽകണമെന്നും അറിയിച്ചു, കൂടി വരുന്ന മോഷണ ശ്രെമങ്ങൾക്ക് ജനകീയ കൂട്ടായ്മ ആവശ്യമാണെന്ന പോലീസ് നിർദ്ദേശം അംഗീകരിച്ചു കൊണ്ടു ഉടൻ ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനമായി ,
Jagratha Sadas led by the police in a series of thefts in Ilanji