#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌ പി രാജീവ്‌

#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌  പി രാജീവ്‌
Feb 26, 2024 09:37 AM | By Amaya M K

കൊച്ചി : (piravomnews.in) പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ ഹബ്ബായി സംസ്ഥാനം മാറുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ്എഫ്ബിസികെ)യുടെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്‌സ്‌ സിഎംഡി ടി എസ് കല്യാണരാമന് സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ടരലക്ഷത്തിനടുത്ത് സൂക്ഷ്മ- ചെറുകിടസംരംഭങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 71,000 എണ്ണം വനിതാസംരംഭങ്ങളാണ്. ബാങ്കുകളുടെ മുന്നില്‍വരുന്ന സംരംഭകരെ മടക്കിവിടുകയല്ല, അവര്‍ക്ക് സഹായമൊരുക്കുന്ന അന്തരീക്ഷമുണ്ടാക്കുകയാണ്‌ വേണ്ടതെന്നും മന്ത്രി പറഞ്ഞു.

മറൈന്‍ഡ്രൈവിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ബിസികെ പ്രസിഡന്റും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത് കൊട്ടാരത്തില്‍ അധ്യക്ഷനായി.

ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍, ധനലക്ഷ്മി ബാങ്ക് എംഡി ജെ കെ ശിവന്‍, എബ്രഹാം തരിയന്‍, മറ്റ ബാങ്ക് മേധാവികള്‍, എസ്എഫ്ബിസികെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിങ് രംഗത്തെ മികവിനുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

PRajeev said that #Kerala has a #suitable #ecosystem for new #generation #industries

Next TV

Related Stories
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

Dec 6, 2024 04:37 PM

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

കെട്ടിടത്തിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

Read More >>
#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Dec 6, 2024 03:50 PM

#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി...

Read More >>
#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

Dec 6, 2024 02:50 PM

#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു...

Read More >>
Top Stories