തൃക്കാക്കര : (piravomnews.in) കൊച്ചി ഇൻഫോപാർക്കിൽ ടെക്കികളുടെ കലാമേള ‘തരംഗ് സീസൺ 2'വിന് അരങ്ങുണർന്നു.

മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്‌തു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ അധ്യക്ഷനായി.
സംഗീതസംവിധായകൻ ബേണി, നടി രേണു, പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി, ഇൻഫോപാർക്ക് യൂണിറ്റ് പ്രസിഡന്റ് നിഷ ജയിംസ്, സെക്രട്ടറി വി പി ഷിയാസ്, നഗരസഭാ കൗൺസിലർ അബ്ദു ഷാന എന്നിവർ സംസാരിച്ചു.
വിസ്മയ ഇൻഫോപാർക്ക് ക്യാമ്പസിനുമുന്നിൽനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കലാമേള തുടങ്ങിയത്. അതുല്യ ഓഡിറ്റോറിയത്തിൽ സമാപിച്ചു. നൂറോളം ടെക്കികളും അണിനിരന്നു. കഥകളി, നൃത്ത ഇനങ്ങൾ ആദ്യദിനം അരങ്ങേറി.
മാർച്ച് ഏഴുവരെ നീളുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ഐടി പാർക്കുകളിൽനിന്നുള്ള പതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. അഞ്ച് വേദികളിലായി നൂറോളം ഇനങ്ങളിലാണ് മത്സരം.
#Techies'artfestival kicks off for '#Tarang Season 2'
