പെരുമ്പാവൂർ : (piravomnews.in) പെരുമ്പാവൂർ ബൈപാസ് റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടഭീഷണിയായി.

ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു ചുറ്റമുള്ള വീതികുറഞ്ഞ റോഡിലാണ് ഭാരവാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നത്. എഎം റോഡിലൂടെ ആലുവ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ എംസി റോഡിലേക്കും പിപി റോഡിലേക്കും പോകുന്ന വൺവേയാണിത്.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ ബൈക്ക് യാത്രികരും കാൽനടക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗനിക്കുന്നില്ല.
നടപ്പാതയിൽപ്പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പിടിഎ ആവശ്യപ്പെട്ടു.
#Illegalparking of #vehicles on the #bypass #road is #dangerous
