പള്ളുരുത്തി : (piravomnews.in) പള്ളുരുത്തി ഭവാനീശ്വര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്രകള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത് വര്‍ണാഭ ആവേശക്കാഴ്ച.
തെക്കും വടക്കും ദേശങ്ങൾ മത്സരിച്ചാണ് ദൃശ്യങ്ങൾ ഒരുക്കിയിരുന്നത്. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് തെക്കുംഭാഗം കാവടി ഘോഷയാത്ര ആരംഭിച്ചു. വടക്കുംഭാഗം കാവടി ഘോഷയാത്ര തോപ്പുംപടി വരമ്പത്ത് ഘണ്ഠാകർണ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു.
പീലിക്കാവടി, കൊട്ടക്കാവടി, ആട്ടക്കാവടി, അറുമുഖക്കാവടി, മയിലാട്ടം, രാധാകൃഷ്ണനൃത്തം, കരകാട്ടം, ശിങ്കാരിമേളം, ബാൻഡ്, പഞ്ചവാദ്യം, പമ്പമേളം, തെയ്യം, തിറ എന്നിവയും തമിഴ്നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിചേർന്നു.
The #Kavadi #processions gave the #spectators a #spectacle of #excitement