#thrippunithurablast |തൃപ്പൂണിത്തുറ സ്ഫോടനം; പൊള്ളലേറ്റ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ, ഒരാളുടെ നിലഗുരുതരം

#thrippunithurablast |തൃപ്പൂണിത്തുറ സ്ഫോടനം; പൊള്ളലേറ്റ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ, ഒരാളുടെ നിലഗുരുതരം
Feb 12, 2024 08:19 PM | By Amaya M K

കൊച്ചി: (piravomnews.in) തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ചു പേരാണ് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ബേണ്‍ ഐസിയുവിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദിവാകരൻ (55) വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് ദിവാകരനെ വിധേയമാക്കി.

ദിവാകരന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിലിനെയും (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇവര്‍ക്ക് പുറമെ മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്.

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുകയാണെന്ന് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. ഇതിനിടെ, സ്ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

#Tripunithura #Blast; #Two with #burns, one in #critical #condition

Next TV

Related Stories
#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌  പി രാജീവ്‌

Feb 26, 2024 09:37 AM

#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌ പി രാജീവ്‌

മറൈന്‍ഡ്രൈവിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ബിസികെ പ്രസിഡന്റും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത് കൊട്ടാരത്തില്‍...

Read More >>
#harvestfestival | കോരമന പാടത്ത് കൊയ്ത്തുത്സവം നടത്തി

Feb 26, 2024 09:29 AM

#harvestfestival | കോരമന പാടത്ത് കൊയ്ത്തുത്സവം നടത്തി

സഹകരണബാങ്ക് പ്രസിഡന്റ് കെ കെ ഗോപി...

Read More >>
#house | ആതിരയ്ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും

Feb 26, 2024 09:22 AM

#house | ആതിരയ്ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും

നാലുലക്ഷം രൂപ ഘട്ടങ്ങളായി സർക്കാർ നൽകും. ബാക്കി ആറുലക്ഷം രൂപ പൊതുജനപങ്കാളിത്തത്തോടെ ക്ലബ്...

Read More >>
#WtaerBowlforBirds | ‘പറവകൾക്കൊരു തണ്ണീർ പാത്രം’ പദ്ധതിക്ക് തുടക്കംകുറിച്ചു

Feb 26, 2024 09:14 AM

#WtaerBowlforBirds | ‘പറവകൾക്കൊരു തണ്ണീർ പാത്രം’ പദ്ധതിക്ക് തുടക്കംകുറിച്ചു

കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പക്ഷികൾക്ക്‌ വെള്ളം കുടിക്കാൻ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങൾ സ്ഥാപിക്കുന്നതാണ്‌...

Read More >>
 #Nanmagramam | നന്മഗ്രാമം പദ്ധതിയിലൂടെ മുഖംമാറി കരുമാല്ലൂർ മാമ്പ്ര നാലുസെന്റ്‌ കോളനി

Feb 26, 2024 09:04 AM

#Nanmagramam | നന്മഗ്രാമം പദ്ധതിയിലൂടെ മുഖംമാറി കരുമാല്ലൂർ മാമ്പ്ര നാലുസെന്റ്‌ കോളനി

കൊച്ചിൻ ഷിപ്‌യാർഡ്, സിയാൽ, പ്രവാസിസംഘടനയായ അല എന്നിവയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പി രാജീവ്...

Read More >>
#Metropolitan | മെത്രാപോലീത്തയ്‌ക്ക് സ്വീകരണം നൽകി

Feb 26, 2024 06:18 AM

#Metropolitan | മെത്രാപോലീത്തയ്‌ക്ക് സ്വീകരണം നൽകി

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവാ അധ്യക്ഷനായി. പാത്രിയർക്കീസ് ബാവായുടെ കൽപ്പന മാത്യൂസ് മോർ ഈവാനിയോസ് മെത്രാപോലീത്ത...

Read More >>
Top Stories

News Roundup