പിറവം : (piravomnews.in) കേരള കർഷകസംഘം നടപ്പാക്കുന്ന "വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം രാമമംഗലം മാമലശേരി കാർത്തികപ്പാടത്ത് നടന്നു.
ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി. ജില്ലയിൽ 350 ഏക്കറിൽ ജൈവപച്ചക്കറി കൃഷി ചെയ്യും. എല്ലാ പഞ്ചായത്തിലും വിഷുവിന് രണ്ടുദിവസം പച്ചക്കറിച്ചന്തയും നടത്തും.
കാർത്തികപ്പാടത്ത് രണ്ടേക്കറിലാണ് കൃഷിയിറക്കിയത്. ജില്ലാ ട്രഷറർ കെ വി ഏലിയാസ്, സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, ടി കെ മോഹനൻ, സി കെ പ്രകാശ്, പി എസ് മോഹനൻ, എം ആർ സന്തോഷ്, അംബിക തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Die #Distrik #Inhuldiging van #Vishuin Nie-giftige #Groente-projek is gehou by Ramamangalam Mamalasery Karthikappadam