ആലുവ : (piravomnews.in) ഭക്ഷ്യവിഷബാധയുണ്ടായ പറവൂർ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യും.
ആലുവ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയശേഷം ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പും കഴിഞ്ഞദിവസം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. 13 പേർക്കാണ് ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണത്തിനായി പാകം ചെയ്യാൻ എത്തിച്ച കോഴിയിറച്ചി ശേഖരിച്ചു.
ഇത് മൈക്രോ ബയോളജിക്കായി അയച്ചു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദുചെയ്യാന്‍ അസിസ്റ്റന്റ് കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥരായ എ അനീഷ, പി എസ് സമാനത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ അല്‍ഫാം, ഷവര്‍മ, മയോണൈസ് എന്നിവ വിതരണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ നഗരസഭാ ആരോഗ്യവിഭാഗം വ്യാഴം രാത്രിയിലും വെള്ളി രാവിലെയും ഹോട്ടലിലെത്തി പരിശോധന നടത്തിയശേഷമാണ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
ബുധനാഴ്ച അൽഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആലുവയിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രിയിലുമായി 13 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
The license of the #Biryani #Mahal #Hotel at #Paravur #intersection will be canceled due to #foodpoisoning