#piravom | ജില്ലയിൽ ഇനി അഞ്ചുനാൾ കലോത്സവനാളുകൾ;കലോത്സവ വേദികളിൽ ഇന്ന്‌

#piravom | ജില്ലയിൽ ഇനി അഞ്ചുനാൾ കലോത്സവനാളുകൾ;കലോത്സവ വേദികളിൽ ഇന്ന്‌
Nov 20, 2023 06:44 AM | By Amaya M K

പിറവം : (piravomnews.in) ജില്ലയിൽ ഇനി അഞ്ചുനാൾ കലോത്സവനാളുകൾ. റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്ച പിറവത്ത് തിരിതെളിയും. 14 ഉപജില്ലകളിൽനിന്നായി എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്‌ക്കും.

15 വേദികളിലായി 305 ഇനങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ ഞായർ പകൽ രണ്ടോടെ ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്‌ഘാടനം ചൊവ്വ രാവിലെ 9.30ന് വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും.

എംകെഎം എച്ച്‌എസ്‌എസിലെയും സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലെയും വേദികളിലായി നാടൻപാട്ട്‌, മിമിക്രി, മോണോ ആക്ട്‌ മത്സരങ്ങളും രചനാമത്സരങ്ങളും നടക്കും. അറബിക്‌ സാഹിത്യോത്സവവും സംസ്‌കൃതോത്സവവും തിങ്കളാഴ്‌ച തുടങ്ങും. വെള്ളിയാഴ്‌ചയാണ്‌ സമാപനം.

കലോത്സവ വേദികളിൽ ഇന്ന്‌.

വേദി ആറ് –- പിറവം എംകെ എം സ്കൂൾ ഹാൾ ഒന്നാംനില: നാടൻപാട്ട് (എച്ച്എസ്എസ്, എച്ച്എസ്) –- രാവിലെ ഒമ്പതുമുതൽ. വേദി - ഏഴ് –- എംകെ എം സ്കൂൾ ഓഡിറ്റോറിയം: മോണോ ആക്ട് (എച്ച്എസ്, യുപി, എച്ച്‌എസ്‌എസ്‌ ക്രമത്തിൽ) –- രാവിലെ ഒമ്പതുമുതൽ.

മിമിക്രി (എച്ച്എസ്, എച്ച്‌എസ്‌എസ്‌ ക്രമത്തിൽ)–- പകൽ രണ്ടുമുതൽ. വേദി - 11 –- പിറവം സെന്റ്‌ ജോസഫ് എൽപി സ്കൂൾ ഹാൾ: തമിഴ് പദ്യം (യുപി)–- പകൽ 11ന്‌. തമിഴ് പ്രസംഗം (യുപി)–- പകൽ 12ന്‌. തമിഴ് പദ്യം (എച്ച് എസ്, എച്ച്എസ്എസ്)–- പകൽ 1.30 മുതൽ.

തമിഴ് പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ്) – പകൽ- 2.30 മുതൽ. വേദി - 12 –- പിറവം സെന്റ്‌ ജോസഫ് എച്ച്എസ് ഹാൾ: കന്നഡ പദ്യം (യുപി) –- രാവിലെ 10ന്‌. കന്നഡ പ്രസംഗം (യുപി) –- പകൽ 11ന്‌. കന്നഡ പദ്യം (എച്ച്എസ്) പകൽ 12ന്. എച്ച്‌എസ്‌എസ്‌ –- പകൽ 1.30ന്‌. കന്നഡ പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ് ക്രമത്തിൽ) –-പകൽ 2.30 മുതൽ.

Five more days of #arts #festivals in the #district; #today at the #venues of arts #festivals

Next TV

Related Stories
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 07:46 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

May 1, 2024 07:37 PM

#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ് എന്നിവർ പൊതുയോഗത്തെ അഭിവാദ്യം...

Read More >>
#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

May 1, 2024 07:23 PM

#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

May 1, 2024 06:29 AM

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും...

Read More >>
#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

May 1, 2024 06:27 AM

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ...

Read More >>
#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

May 1, 2024 06:24 AM

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

Read More >>
Top Stories










GCC News