പിറവം : (piravomnews.in) മണ്ഡലതല നവകേരള സദസ് അവലോകന യോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ് അധ്യക്ഷനായി.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6742c73a1cb26_onm p.jpeg)
കളക്ടർ എൻ എസ് കെ ഉമേഷ്,സംഘാടക സമിതി കൺവീനർ ആർഡിഒ പി എൻ അനി, ജോയിൻ്റ് കൺവീനർ പി ബി രതീഷ്,മണ്ഡലത്തിലെ വിവിധതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഡിസംബർ 9 ന് പകൽ നാലിന് പിറവം കൊച്ചു പളളി മൈതാനത്തിലാണ് നവകേരള സദസ് നടക്കുക.ബൂത്ത്തല സംഘാടക സമിതി യോഗങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് നഗരസഭ തല കൺവീനർമാർ അറിയിച്ചു.
സിഡിഎസ് ചെയർപേഴ്സൺമാർ ,പഞ്ചായത്ത്, പോലീസ്, റവന്യു, ഫയർഫോഴ്സ് ,എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
#Minister #PRajeev #inaugurated the #Piravam #constituency level #NavakeralaSadas review #meeting