Featured

#DistrictArtFestival | ജില്ലാ കലോത്സവം;

News |
Nov 17, 2023 08:17 AM

പിറവം : (piravomnews.in)  ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയായ "രുചിയിട'ത്തിലേക്കുള്ള കലവറനിറയ്ക്കൽ ആവേശപൂർവം ഏറ്റെടുത്ത് സ്കൂളുകൾ.

പാമ്പാക്കുട എംടിഎം സ്കൂളിൽ സീനിയർ അസിസ്റ്റന്റ് ജെസി കെ ജോയി ഉൽപ്പന്നശേഖരണം ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ നൽകുന്ന ഉൽപ്പന്നങ്ങൾ വെള്ളിയാഴ്ച ഭക്ഷണ കമ്മിറ്റി ഏറ്റുവാങ്ങും. ഞായറാഴ്ച കുടുംബശ്രീവഴിയും ഉൽപ്പന്നശേഖരണമുണ്ട്.

വെള്ളി രാവിലെ 10ന് പിറവം എംകെഎം സ്കൂളിൽ ഭക്ഷണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുമെന്ന് ചെയർമാൻ അജേഷ് മനോഹർ അറിയിച്ചു. എംകെഎം സ്കൂളിൽ ലോ ആൻഡ്‌ ഓർഡർ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ അധ്യക്ഷനായി.

അഗ്നി രക്ഷാനിലയം ഓഫീസർ എ കെ പ്രഫുൽ, രാജു പാണാലിക്കൽ, മോളി വലിയകെട്ടേൽ, ജോജുമോൻ ചാരുപ്ലാവിൽ, പി ഗിരീഷ് കുമാർ, രമ വിജയൻ, എം കെ ഓനാൻകുഞ്ഞ്, സോമൻ വല്ലിയിൽ തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിന്റെ പന്തലിന്റെ കാൽനാട്ടൽ വെള്ളി രാവിലെ 10.30ന് പിറവം എംകെഎം സ്കൂളിൽ നടക്കും.

രജിസ്ട്രേഷൻ ഞായറാഴ്ച കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഞായർ പകൽ 2.30ന് പിറവം എംകെഎം സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നടക്കും. ഉപജില്ലാ കലോത്സവ കൺവീനർമാരാണ് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്ത് കാർഡുകൾ കൈപ്പറ്റേണ്ടത്.

പാർക്കിങ് കൊച്ചുപള്ളി, 
യാക്കോബായ പള്ളി 
മൈതാനങ്ങളിൽ കലോത്സവത്തിന് കുട്ടികളുമായെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ക്നാനായ കൊച്ചുപള്ളി, യാക്കോബായ കോൺഗ്രിഗേഷൻ പള്ളി മൈതാനങ്ങളിലാണ് ഒരുക്കുക. പിഷാരുകോവിൽ ക്ഷേത്രമൈതാനംകൂടി ലഭ്യമാക്കാൻ കത്ത് നൽകിയതായി സംഘാടകസമിതി പറഞ്ഞു.

#District #Art #Festival; #Schools #enthusiastically take up filling the #pantry for

Next TV

Top Stories










News Roundup