#arrest | ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം അഞ്ചായി

#arrest | ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം അഞ്ചായി
May 2, 2024 09:18 AM | By Amaya M K

കൊച്ചി : (piravomnews.in) ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരുടെ അറസ്‌റ്റ്‌ പൊലീസ്‌ രേഖപ്പെടുത്തി. മുബാറക്, സിറാജ് എന്നിവരാണ്‌ കസ്റ്റഡിയിലുള്ളത്‌. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്‌.

ഫൈസല്‍ ബാബുവാണ് ഒന്നാം പ്രതി. വടിവാളും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്തംഗം സുലൈമാൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

വെട്ടേറ്റ സിദ്ദിഖിന്‍റെ നിലയും ഗുരുതരമാണ്. മറ്റു നാല് പേരും ആശുപത്രി വിട്ടു. നാട്ടിൽ ചിലർക്കിടയിൽ ഉണ്ടായ ചെറിയ പ്രശ്‌നം, പൊലീസ് ഇടപെട്ട്‌ പറഞ്ഞു തീർത്തിട്ടും ഒരു വിഭാഗത്തിനു മാത്രം കലിയടങ്ങിയിരുന്നില്ല. ഇതാണ് ഒടുവിൽ അതിക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

എല്ലാം ആസൂത്രിതമായിട്ടാണ് നടത്തിയത്. ജില്ലയ്ക്ക് പുറത്തു നിന്നാണ് അക്രമികള്‍ എത്തിയത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞതോടെ പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായകമായി.

മാരകായുധങ്ങളുമായി കാറിൽ നിന്ന് ഇറങ്ങിയവർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വാളുകൊണ്ടുള്ള വെട്ടേറ്റു പലരും ചിതറി ഓടി, ചിലരെ ചുറ്റികകൊണ്ടു അടിച്ചു. സുലൈമാനെ ലക്ഷ്യംവച്ച് കാറിനടുത്ത് എത്തിയവർ ആദ്യം കാറിന്‍റെ ചില്ലുതകർത്തു.

സുലൈമാനെ ക്രൂരമായി ആക്രമിച്ചു. രാത്രി തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ പിടികൂടി.

കഴിഞ്ഞമാസം സ്ഥലത്ത് ഉണ്ടായ ചെറിയ തർക്കത്തിൽ ഫൈസൽ ബാബുവും ഉൾപ്പെട്ടിരുന്നു എന്നും അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും സ്ഥലം സന്ദർശിച്ച ശേഷം എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു.

The total number of #people #arrested in the #Aluva #Chowwara gang #attack has #reached five

Next TV

Related Stories
#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

May 17, 2024 08:17 AM

#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. ഒപ്പ് രേഖപ്പെടുത്തിയ നിരവധി ചെക്കുകളും മുദ്രപ്പത്രങ്ങളും...

Read More >>
#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

May 15, 2024 09:01 PM

#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ...

Read More >>
#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

May 15, 2024 08:02 PM

#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ...

Read More >>
#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 07:55 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ...

Read More >>
#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

May 15, 2024 07:45 PM

#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

ഫീൽഡ് സർവേക്കായി വരുന്ന സർവ്വേ ഉദ്യോഗസ്ഥർക്ക് ഉടമസ്ഥൻ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുക്കണം, കാടുകൾ വെട്ടിതെളിച്ച് അതിർത്തികൾ കൃത്യമാക്കണം,...

Read More >>
#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

May 15, 2024 07:42 PM

#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം ആണ്...

Read More >>
Top Stories










News Roundup