#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
May 2, 2024 09:45 AM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. 

ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ബി.ജെ.പി നേതാവ് മർദിച്ചതിന് അഭിജിത് നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും പകരം അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് മർദിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എപ്രിൽ 12 ന് തിരുവാലുരിലെ പ്രാദേശിക ബി.ജെ.പി നേതാവായ സുരേഷുമായുണ്ടായ വാക്ക് തർക്കത്തിൽ അഭിജിത്തിന് മർദനമേറ്റിരുന്നു.

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

മാത്രമല്ല സുരേഷ് നൽകിയ പരാതിയിൽ ക്ഷേത്ര നടയിൽ നിന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് മർദിച്ചുവെന്നും ബന്ധുകൾ പറയുന്നു. ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു വച്ചിരുന്നു.

തുടർന്നാണ് 16 ന് ജീവനൊടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അഭിജിത്തിനെ മർദിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ് അഭിജിത്തിന്റെ ബന്ധുക്കൾ.

A #young #man #committed #suicide in #Ernakulam; The #relatives #said that the #police #continued to #beat them

Next TV

Related Stories
#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

May 15, 2024 09:01 PM

#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ...

Read More >>
#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

May 15, 2024 08:02 PM

#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ...

Read More >>
#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 07:55 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ...

Read More >>
#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

May 15, 2024 07:45 PM

#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

ഫീൽഡ് സർവേക്കായി വരുന്ന സർവ്വേ ഉദ്യോഗസ്ഥർക്ക് ഉടമസ്ഥൻ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുക്കണം, കാടുകൾ വെട്ടിതെളിച്ച് അതിർത്തികൾ കൃത്യമാക്കണം,...

Read More >>
#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

May 15, 2024 07:42 PM

#accident | വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം ആണ്...

Read More >>
#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും

May 15, 2024 10:10 AM

#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും

പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും വഴുതി പോയിരുന്നു....

Read More >>
Top Stories










News Roundup