തെക്കൻ പറവൂർ : (piravomnews.in) കോണത്തുപുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴയുടെ സമീപത്തെ വീടുകളിൽ വെള്ളക്കെട്ട്. കോഴിക്കരി ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്.

ഇവിടെയുള്ള 17 കുടുംബങ്ങളാണു വെള്ളക്കെട്ട് കാരണം വലയുന്നത്. പുഴയ്ക്കു കുറുകെയുള്ള ബണ്ട് നിർമാണം വൈകുന്നതാണ് ഇവിടെ വെള്ളക്കെട്ടിനു കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.രോഗികളും വയോധികരടക്കം പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വളർത്തുമൃഗങ്ങളുടെ അവസ്ഥയും ദയനീയമാണ്. പുഴയിൽ വെള്ളം കൂടി വന്ന സമയത്ത് ബണ്ട് തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് പുഴയുടെ വശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ തന്നെ താൽക്കാലിക ബണ്ട് പൊളിച്ചു മാറ്റി. മഴ ശക്തമായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയും ഇവർക്കുണ്ട്.
എന്നാൽ ഇന്നലെ ബണ്ട് തുറന്നത് ആശ്വാസമായി. അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ദുരിതാശ്വാസ ക്യാംപ് സജ്ജമാണെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി പറഞ്ഞു.
#Konathupuzha #overflowed and #flowed; #Flooding in nearby #houses
