കിഴക്കമ്പലം : (piravomnews.in) പള്ളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ കേസിൽ മൂന്നുപേരെ കുന്നത്തുനാട് പൊലീസ് പിടികൂടി.

തെങ്ങോട് ഉരലുകുത്തിപ്പാറ ഷാൻ (58), വെസ്റ്റ് മോറക്കാല ചായ്കോത്ത്മല മടക്കേൽപ്പറമ്പിൽ വിനീഷ് ചന്ദ്രൻ (36), മനയ്ക്കക്കടവ് മനക്കമോളേത്ത് രാകേഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധൻ രാത്രിയാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിലായിരുന്നു സംഘട്ടനം.
സംഘർഷത്തിൽ മോറക്കാല സ്വദേശികളായ ബിനോയ് (47), ജോമോൻ (42), മാത്തച്ചൻ (52) എന്നിവരെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കുകളോടെ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നേരത്തേയുണ്ടായിരുന്ന പണമിടപാട് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവശേഷം ഒളിവിൽപ്പോയ പ്രതികൾ മൊബൈൽഫോൺ ഉപയോഗിക്കാതെ പൊലീസിനെ വെട്ടിച്ച് ഒളിത്താവളങ്ങൾ മാറുന്നതിനിടയിൽ തൃപ്പൂണിത്തുറയിൽവച്ചാണ് പിടിയിലായത്. ഇൻസ്‌പെക്ടർ വി പി സുധീഷ്, എസ്ഐ എ എൽ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Three #people were #arrested in the #case of causing #conflict in the #bar
