കൊച്ചി : (piravomnews.in) കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന രാജ്യാന്തര കലിഗ്രഫി മേളയ്ക്കു നാളെ തുടക്കമാകും. ദർബാർ ഹാൾ ആർട് ഗാലറിയിൽ 5 വരെയാണു മേള. നാളെ രാവിലെ 9നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അധ്യക്ഷത വഹിക്കും.

കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള ലളിതകലാ അക്കാദമിയും മലയാളം കലിഗ്രഫിയെ ലോകപ്രശസ്തമാക്കിയ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന 'കചടതപ' ഫൗണ്ടേഷനും ചേർന്നാണു കലിഗ്രഫി മേള സംഘടിപ്പിക്കുന്നത്.
ഹീബ്രു കലിഗ്രഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, ഇറാനിൽ നിന്നുള്ള മസൂദ് മൊഹബിഫാർ (ഇറാൻ), ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റ് കിം ജിൻ യങ് (ദക്ഷിണ കൊറിയ) തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നും വിഖ്യാതരായ കലിഗ്രഫി കലാകാരന്മാർ പങ്കെടുക്കും. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ്കുമാറടക്കമുള്ളവരും മേളയിലുണ്ടാകും.
The #International #Calligraphy #Fair #organized for the #first time in #Kerala will start #tomorrow in #Kochi
