#ernakulam | എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ വൻ വികസനക്കുതിപ്പിൽ;36 പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

#ernakulam | എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ വൻ വികസനക്കുതിപ്പിൽ;36 പദ്ധതികളുടെ ഉദ്‌ഘാടനം നാളെ
Oct 1, 2023 01:03 PM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ വൻ വികസനക്കുതിപ്പിൽ. 17 കോടി രൂപയുടെ 36 പദ്ധതികൾ തിങ്കളാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. പകൽ 12ന്‌ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും.

അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, രോഗീപരിചരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിലാണ്‌ 17 കോടി രൂപ ചെലവഴിച്ച്‌ വികസനപ്രവർത്തനങ്ങൾ നടന്നത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗികൾക്ക്, കിടക്കയുടെ സമീപത്തെത്തി എക്‌സ്‌റേ എടുക്കുന്ന അത്യാധുനിക മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ് വാങ്ങി.

മെഡിക്കൽ കോളേജിന്റെ പ്ലാൻഫണ്ടിൽനിന്ന്‌ 1.8 കോടി രൂപ ചെലവിട്ടാണ് യന്ത്രം വാങ്ങിയത്‌. ആശുപത്രിയുടെ പ്രധാന വാർഡുകളെയും ഓപ്പറേഷൻ തിയറ്ററിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് നാലുകോടി രൂപ ചെലവഴിച്ച്‌ നിർമിച്ചു. ആശുപത്രിയിലെ പൊള്ളൽചികിത്സാലയം 35 ലക്ഷം രൂപ ചെലവഴിച്ച്‌ ആധുനികവൽക്കരിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രിവന്റീവ് ക്ലിനിക്കും സജ്ജമാണ്‌.

ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിന്‌ ക്രഷ്‌, സ്ത്രീരോഗവിഭാഗത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിന്‌ വരുന്നവർക്കുമായി 20 ലക്ഷം രൂപ ചെലവിട്ട്‌ വിശ്രമമുറി എന്നിവ പണികഴിപ്പിച്ചു. പ്ലാൻഫണ്ടിൽനിന്ന്‌ 165 ലക്ഷം രൂപ ചെലവഴിച്ച നാല്‌ ലിഫ്‌റ്റ്‌ സ്ഥാപിച്ചു. 46 ലക്ഷം രൂപ ചെലവഴിച്ച്‌ നേത്രരോഗവിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തിമിരം നീക്കംചെയ്യുന്നതിനുള്ള ഫേക്കോ ഇമ്മേൽസിഫിക്കേഷൻ മെഷീൻ പ്രവർത്തനസജ്ജമാക്കി.

10 ലക്ഷം രൂപ ചെലവിട്ട്‌ ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിൽ സി-ആം മെഷീൻ സ്ഥാപിച്ചു. 20 ലക്ഷം രൂപ ഉപയോഗിച്ച്‌ 24 സിസിടിവി കാമറയും സ്ഥാപിച്ചു. 1.8 കോടി ചെലവഴിച്ച്‌ ബയോ-കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ സ്ഥാപിച്ചു.

കാസ്‌പ്‌ ഫാർമസി, പുതിയ ബ്ലഡ്‌ കലക്‌ഷൻ യൂണിറ്റ്‌, എമർജൻസി ലേബർ റൂം ഓപ്പറേഷൻ തിയറ്റർ, നവീകരിച്ച പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡ്‌, പുതിയ അഞ്ചു ഡയാലിസിസ്‌ മെഷീൻ, ഡിജിറ്റൽ പേമെന്റ്‌ സിസ്‌റ്റം, പബ്ലിക്‌ അനൗൺസ്‌ സിസ്‌റ്റം തുടങ്ങിയവയും ആരോഗ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. മെട്രോ ഫീഡർ ബസിന്റെ ഫ്ലാഗ്‌ ഓഫും ചടങ്ങിൽ നടക്കും.

#Ernakulam #Govt. #Medical #College is under huge #development #budget; 36 #projects will be #inaugurated #tomorrow

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories