കൊച്ചി : (piravomnews.in) കരുവന്നൂർ സഹകരണ ബാങ്കിൽ ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യുടെ ഉൾപ്പെടെ വിശദീകരണം തേടി.

50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ ഡിസംബർ 27 നു പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നു പറഞ്ഞ് മടക്കി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ഫ്രാൻസിസ് (80) ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇ.ഡിയെയും എതിർകക്ഷിയാക്കിയാണു ഹർജി. ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാൻ വിശദീകരണം തേടി കേസ് 4ലേക്കു മാറ്റി.ഇ.ഡി. റജിസ്റ്റർ ചെയ്ത കേസുമായി തനിക്കു ബന്ധമില്ലെന്നും കുറ്റകൃത്യത്തിൽ തന്റെ സ്വത്ത് ഉൾപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരൻ അറിയിച്ചു. രേഖകൾ മടക്കി നൽകാൻ നിർദേശം നൽകണമെന്നാണു ഹർജിയിലെ ആവശ്യം.
#Aadhaaram was not #returned #despite repaying the #loan in #Karuvannur #Co-operativeBank
