#collapsed | സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു

 #collapsed | സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു
Oct 1, 2023 12:36 PM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) ശക്തമായ മഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു റോഡിലേക്കു മറിഞ്ഞു.

മതിലിന്റെ അരികിലെ ഉന്തുവണ്ടിയിൽ ലോട്ടറി വിൽപന നടത്തിയിരുന്ന ലോട്ടറി തൊഴിലാളിക്ക് പരുക്കേറ്റു. നെഹ്റു പാർക്കിനു സമീപമുള്ള ടൗൺ സ്കൂളിന്റെ മതിലാണു ഇന്നലെ 1 മണിയോടെ ഇടിഞ്ഞു വീണത്. മതിലിനു സമീപം ഫുട്പാത്തിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പായിപ്ര സ്വദേശി ടി.എസ്. സുബ്രഹ്മണ്യന്റെ ഉന്തുവണ്ടിയിൽ മതിലിന്റെ അവശിഷ്ടങ്ങൾ വീണു തകർന്നു.

ശബ്ദം കേട്ട് സുബ്രഹ്മണ്യൻ അതിവേഗം ഓടി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.സുബ്രഹ്മണ്യന്റെ തലയ്ക്കും കാലിനും പരുക്കുണ്ട്. റോഡിലേക്ക് തെറിച്ചു വീണ മതിലിന്റെ അവശിഷ്ടങ്ങളും മറ്റും അഗ്നിരക്ഷാ സേന എത്തിയാണു നീക്കം ചെയ്തത്. 

The #wall of the #school #building #collapsed

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories