പെരുമ്പാവൂർ : (piravomnews.in) കനത്ത മഴയിൽ വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു.വെസ്റ്റ് വെങ്ങോല പൂമല വാർഡിൽ വലിയ കുളത്തിനു സമീപം നസ്രേത്ത് വീട്ടിൽ സന്തോഷ് വർഗീസിന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞത്.

വീടിന് ചേർന്നുള്ള ശ്മശാനത്തിന്റെ വശത്തു നിന്നാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ ഭീഷണി ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇന്നലെ പുലർച്ചെ 3നാണു സംഭവം. സന്തോഷും കിടപ്പു രോഗിയായ അമ്മയും രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു.
ശബ്ദം കേട്ട് എണീറ്റു മാറിയതിനാൽ ആർക്കും പരുക്കില്ല. ശ്മശാനം കാടു പിടിച്ചു കിടക്കുന്നതിനാൽ ഇഴ ജന്തുക്കളും ശല്യവും ഉണ്ടെന്ന് സന്തോഷ് പറഞ്ഞു.ശ്മശാനത്തിലെ വലിയ മരങ്ങളും മറിഞ്ഞു വീഴാൻ സാധ്യത ഉണ്ട്. താലൂക്ക് , വില്ലേജ് , പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
#During the #heavy #rain, the #soil #collapsed on top of the #house
