ഉദയംപേരൂർ : (piravomnews.in) പുല്ലുകാട്ട് കാവിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. ആർക്കും പരുക്കില്ല.

വൈകിട്ട് 3.30നു ഉണ്ടായ അപകടത്തെ തുടർന്നു ഒരു മണിക്കൂറോളം പൂത്തോട്ട - ഉദയംപേരൂർ റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് റോഡിന്റെ നടുക്ക് കിടന്നിരുന്ന വാഹനങ്ങൾ തള്ളി മാറ്റിയതോടെയാണ് ഗതാഗത തടസ്സം മാറിയത്.
ഏകദേശം അര കിലോമീറ്റർ ദൂരത്തിലായിരുന്നു ഇന്നലെ ഇവിടെയുണ്ടായ ഗതാഗതക്കുരുക്ക്. ആംബുലൻസുകൾ അടക്കം ഇതിലൂടെ പോകുന്നതിനു ബുദ്ധിമുട്ടി.
A #jeep and a #car #collided near #Pullukat Kavil
