എളങ്കുന്നപ്പുഴ : (piravomnews.in) കുറുക്കന്റെ വിളയാട്ടം മൂലം ഉറക്കമില്ലാതെ നാട്ടുകാർ. തെരുവ്‌നായ്ക്കൾ എത്തുന്ന പോലെ കുറുക്കനും വീടുകൾതോറും എത്തുന്നു.

പുക്കാട്,പല്ലംപിള്ളി എന്നിവിടങ്ങളിലാണു ഒറ്റയ്ക്കും കൂട്ടമായും കുറുക്കൻ എത്തുന്നത്. കഴിഞ്ഞ ദിവസം പുക്കാട് അങ്കണവാടിയ്ക്കു സമീപം പനക്കളം വിജീഷിന്റെ വീട്ടിലെത്തിയ റുക്കൻ വിരട്ടിയോടിച്ചിട്ടും പോകാതെ നിന്നത് ആശങ്ക ഉയർത്തി.
കൊച്ചു കുട്ടികൾഉള്ള വീടുകളിൽ നിന്നു അവരെ പുറത്തിറക്കാൻ അമ്മമാർ ഭയപ്പെടുകയാണ്. കുട്ടത്തോടെ എത്തി കുട്ടികളെ ആക്രമിക്കുമോ എന്നാണു പേടി. ഇവയെ കെണി വച്ചു പിടിച്ചു സൈര്യജീവിതം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം ഫ്രീഡ ആൽബി ഡിക്കൂഞ്ഞ വനംവകുപ്പിനെ സമീപിച്ചു.
The #natives are #sleepless due to the #fox's #barking
