കാഞ്ഞിരപ്പള്ളി : (piravomnews.in) വീട്ടമ്മയുടെ നഗ്ന ഫോട്ടോകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ ഏഴുപുന്ന വലിയതുറ വീട്ടിൽ (ഇപ്പോൾ പാറത്തോട് ഭാഗത്ത് വാടകയ്ക്ക് താമസം) സുമേഷ് വി.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇവരുടെ നഗ്ന ഫോട്ടോകൾ കൈക്കലാക്കുകയും തുടർന്ന് ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ മാരായ രാജേഷ്, സുനിൽ, എ.എസ്.ഐ ബേബിച്ചൻ, സി.പി.ഓ ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
A #youngman has been #arrested in a case of #spreading nude #photos of a #housewife through #WhatsApp
