നെടുമ്പാശേരി : (piravomnews.in) വിമാനത്തിന്റെ വാതിൽ തകരാറിനെത്തുടർന്ന് റിയാദിലേക്കു പോകേണ്ടതിൽ നിന്ന് ഒഴിവാക്കിയ യാത്രക്കാരിൽ കുറച്ചുപേരെ ഇന്നലെ രാത്രി പുറപ്പെട്ട വിമാനത്തിൽ അയച്ചു.

കൊച്ചിയിൽ നിന്നു ശനിയാഴ്ച രാത്രി പുറപ്പെട്ട സൗദിയ എയർലൈൻസ് വിമാനത്തിൽ നിന്നാണ് എമർജൻസി വാതിലിന്റെ തകരാറിനെത്തുടർന്ന് 120 യാത്രക്കാരെ ഒഴിവാക്കിയത്.
റിയാദിൽ നിന്നു കണക്‌ഷൻ വിമാനങ്ങളിൽ യൂറോപ്യൻ, യുഎസ് സെക്ടറുകളിലേക്കു പോകേണ്ട യാത്രക്കാരുമായാണു വിമാനം ശനിയാഴ്ച പുറപ്പെട്ടത്. ഒഴിവാക്കിയ യാത്രക്കാരിൽ ചിലർക്കു യാത്രാ തീയതി മാറ്റി നൽകി.
മറ്റുള്ളവരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇവരിൽ കുറച്ചുപേരെയാണ് ഇന്നലത്തെ വിമാനത്തിൽ വിട്ടത്. ബാക്കിയുള്ളവരെ ഇന്നത്തെ വിമാനത്തിൽ അയയ്ക്കും.
Plane door #malfunctions at #Nedumbassery: Dispatched some of those stranded
