#Food | ഭക്ഷ്യസുരക്ഷ പരിശോധന;208 കടകൾ പൂട്ടി

#Food | ഭക്ഷ്യസുരക്ഷ പരിശോധന;208 കടകൾ പൂട്ടി
Sep 24, 2023 06:49 AM | By Amaya M K

കൊച്ചി : (piravomnews.in) ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 208 കടകൾ പൂട്ടി.

ഏപ്രിൽമുതൽ നടത്തിയ പരിശോധനയിൽ 338 സ്ഥാപനങ്ങളിൽനിന്ന്‌ 14,41,300 ലക്ഷം രൂപ പിഴ ഈടാക്കി. 430 സ്ഥാപനങ്ങൾക്ക് തിരുത്തൽനടപടികൾക്ക് നിർദേശം നൽകി. ജില്ലാ വികസന കമീഷണർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ​ചേർന്ന ഭക്ഷ്യസുരക്ഷാ ഉപദേശകസമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) നേതൃത്വത്തിൽ നടക്കുന്ന ഈറ്റ് റൈറ്റ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായ ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷനുകൾ ലഭ്യമായി. ആലുവ പച്ചക്കറി–-പഴം മാർക്കറ്റിന് ക്ലീൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ് സർട്ടിഫിക്കേഷൻ ലഭ്യമായി.

മരട് മാർക്കറ്റിന് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നാല് സ്കൂളുകൾക്കും അഞ്ചു ക്യാമ്പസുകൾക്കും ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ നൽകി. ആരാധനാലയങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ജില്ലയിലെ രണ്ടു പള്ളികൾക്ക് സർട്ടിഫിക്കേഷൻ നൽകി. ഭക്ഷ്യസുരക്ഷ, നല്ല ഭക്ഷണശീലങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മില്ലെറ്റ് മേള, ഈറ്റ് റൈറ്റ് ബൈക്കത്തൺ, യോഗ എന്നിവ സംഘടിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ പി കെ ജോൺ വിജയകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ എന്നിവർ സംസാരിച്ചു. 

#Food #safety #inspection; 208 shops closed

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories










News Roundup