കൊച്ചി : (piravomnewsin) കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. ഇടപ്പള്ളി പത്തടിപ്പാലം റോയൽ ബേക്കറിയിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്.

കടയുടെ രേഖകൾ പരിശോധിച്ചതിന് ശേഷം വാഹന വാടക ആവശ്യപ്പെട്ടാണ് പണം തട്ടാൻ ശ്രമിച്ചത്. ഇയാളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തിയതോടെയാണ് ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടു. ബേക്കറി ഉടമ കളമശ്ശേരി പോലീസിൽ പരാതി നൽകി.
#Attempt to #cheat #food #safety #officer
