മുളന്തുരുത്തി : (piravomnews.in) സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും എ പി വർക്കി മിഷൻ ആശുപത്രി വൈസ് ചെയർമാനുമായ സി കെ റെജിയുടെ സംസ്കാരം വെള്ളി രാവിലെ 10ന് ആരക്കുന്നം യാക്കോബായ വലിയപള്ളിയിൽ നടക്കും.

വ്യാഴം പകൽ മൂന്നരയോടെ കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് മുളന്തുരുത്തി ശാഖയിൽ എത്തിച്ച സി കെ റെജിയുടെ മൃതദേഹത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും സഹകാരികളും വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരും ആദരാഞ്ജലി അർപ്പിച്ചു.
തുടർന്ന് ബാൻഡ്സെറ്റ്, റെഡ് വളന്റിയേഴ്സ് എന്നിവയുടെ അകമ്പടിയോടെ വിലാപയാത്രയായി സിപിഐ എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, ടി സി ഷിബു, ആർ അനിൽകുമാർ, സി കെ പരീത്, ഏരിയ സെക്രട്ടറി പി വാസുദേവൻ, ലോക്കൽ സെക്രട്ടറി പി ഡി രമേശൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. സി എൻ മോഹനൻ പുഷ്പചക്രം അർപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, പി വി ശ്രീനിജിൻ, കെ ജെ മാക്സി, ബാംബൂ കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ, നേതാക്കളായ എം പി പത്രോസ്, പി ആർ മുരളീധരൻ, കെ എസ് അരുൺകുമാർ, കെ എൻ ഗോപിനാഥ്, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത മുരളി, മറിയാമ്മ ബെന്നി, സിപിഐ എം ഏരിയ സെക്രട്ടറിമാരായ എ ജി ഉദയകുമാർ, കെ എം റിയാദ്, സി കെ വർഗീസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
തുടർന്ന് വൈകിട്ടോടെ മൃതദേഹം മുളന്തുരുത്തിയിലെ വീട്ടിലെത്തിച്ചു. വെള്ളി രാവിലെ ഒമ്പതിന് വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കുശേഷം ആരക്കുന്നം സെന്റ് ജോർജ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനുവയ്ക്കും, തുടർന്ന് സംസ്കാരം.
#CKReji's #funeral today
