കൂത്താട്ടുകുളം.... സ്കൂളുകളിൽ പ്രവേശനോത്സവ ഒരുക്കം ശുചീകരണമേറ്റെടുത്ത് ഡിവൈഎഫ്ഐ. കൂത്താട്ടുകുളം ഉപജില്ലയിലെ സ്കൂളുകളിൽ പ്രവേശനോത്സവ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

കൂത്താട്ടുകുളം ഗവ. യു പി സ്കൂളും പരിസരവും ഡിവൈഎഫ്ഐ കൂത്താട്ടുകുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നന്ദു സതീശൻ അധ്യക്ഷനായി. SFI കൂത്താട്ടുകുളം ഏരിയ പ്രസിഡന്റ് റിൽജോ വർഗീസ്,വികസന സമിതി ചെയർമാൻ സി എൻ പ്രഭകുമാർ, ഫെബീഷ് ജോർജ്, അനിൽ കരുണാകരൻ, സനുപ് കുളംമ്പാടം, കൗൺസിലർ ജിജി ഷാനവാസ് പി ടി എ പ്രസിഡൻ്റ് മനോജ് കരുണാകരൻ, എം കെ ഹരികുമാർ ,കെ പി സജികുമാർ ടീച്ചർ ഇൻ ചാർജ് സി എച്ച് ജയശ്രീ എന്നിവർ സംസാരിച്ചു.
DYFI prepares schools for entrance festival and cleans them
