ആമ്പല്ലൂർ.... കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ ദോഷവശങ്ങൾ ജനങ്ങൾക്കിടയിൽ വിശദീകരിക്കാൻ കാൽനട ജാഥയും ബഹുജന സദസ്സും നടത്താൻ ആമ്പല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരണ യോഗം തീരുമാനിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) ജില്ലാ കമ്മിറ്റി സെക്രട്ടറി ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു.

അരയൻ കാവ് കെ.ഭാസ്കരൻ ഹാളിൽ ചേർന്ന യോഗത്തിൽ ഓൾ കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ഡോ: എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.കെ മോഹനൻ , എ.പി. സുഭാഷ്, ബിഫിൻ ബാബു, സി കെ രവീന്ദ്രൻ ,എം കെ സുരേന്ദ്രൻ , ടി.. കെ ബിജു, എന്നിവർ സംസാരിച്ചു. മെയ് 31 ന് ചാലക്കപ്പാറയിൽ നിന്നും കാൽനട ജാഥയും കാഞ്ഞിരമറ്റം മില്ലുങ്കൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സും നടത്താൻ തീരുമാനിച്ചു. ഭാരവാഹികൾ ടി. കെ മോഹനൻ (ചെയർമാൻ) കെ.എം സുനിൽ (കൺവീനർ) ,എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മില ഷാൻ സ്വാഗതവും കെ.എം സുനിൽ നന്ദിയും പറഞ്ഞു
Education Protection Committee formed