പിറവം... നഗരസഭ 3-ാം ഡിവിഷനിൽ നവീകരണം പൂർത്തിയായ വട്ടുവേലിക്കുളങ്ങര - നെടിയാനി റോഡ് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ണ് റോഡ് 7.5 ലക്ഷം രൂപ ചിലവിൽ ടാർ ചെയ്തും കോൺഗ്രീറ്റ് ചെയ്തും നവീകരിക്കുകയായിരുന്നു. പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു റോഡ് നവീകരണത്തിലൂടെ പൂർത്തി ആയിരിക്കുന്നത്. ചടങ്ങിൽ വാർഡ് കൗൺസിലർ പ്രീമ സന്തോഷ് കൗൺസിലർ മാരായ പി.ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, മുൻ കൗൺസിലർ കെ.ആർ ശശി പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
The newly renovated Piravam Vattuvelikulangara - Netiani Road was inaugurated by the Municipal Chairperson.
