ചോറ്റാനിക്കര.... ചോറ്റാനിക്കര കുരീക്കാടിന് സമീപം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ഇന്നലെ 7.30യോടെ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം.
കല്ലേറിൽ ട്രെയിനിന്റെ ചില്ല് പൊട്ടി. സി ആർ കോച്ചിന് നേരെയണ് കല്ല് പതിച്ചത്. യാത്രക്കാർ കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആർപിഎഫും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്.
Stone pelted on Vande Bharat Express near Chotanikara Kurikad