മുവാറ്റുപുഴയാറിൽ നഷ്ടമായത് ഹൃദ്രോഗ വിദ്ഗ്ധനെ; ഇനിയെത്ര ജീവൻ പൊലിയണം അധികാരികൾ ഉണരുവാൻ

മുവാറ്റുപുഴയാറിൽ നഷ്ടമായത് ഹൃദ്രോഗ വിദ്ഗ്ധനെ; ഇനിയെത്ര ജീവൻ പൊലിയണം അധികാരികൾ ഉണരുവാൻ
May 14, 2023 12:41 PM | By Piravom Editor

പിറവം..... മുവാറ്റുപുഴയാറിൽ നഷ്ടമായത് ഹൃദ്രോഗ വിദ്ഗ്ധനെ; ഇനിയെത്ര ജീവൻ പൊലിയണം അധികാരികൾ ഉണരുവാൻ. പിറവം പുഴയിൽ പാഴൂർ മണപ്പുറത്തെ കടവിലും,മാമ്മലശേരി കടവിലും,നെച്ചൂർ കടവിലുമായി ഈ വര്ഷം മാത്രം നാലോളം പേര് മരണപെട്ടിട്ടും ഈ സ്ഥലങ്ങളിൽ മുന്നറിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. പ്രദേശവാസികൾക്ക് വെള്ളത്തിൽ പോകുന്നവരെ രക്ഷപെടുത്തുവാൻ വേണ്ട പരിശീലനം കൊടുത്തിട്ടില്ല, അതുകൊണ്ട് തന്നെ രക്ഷപെടുത്തി മൂന്നും,നാലും കിലോമീറ്റർ ദൂരെ ഉള്ള ആശുപത്രിയിൽ എത്തിച്ചാലും അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുവാൻ സാധിക്കാറില്ല.

ഇന്നലെ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം ഇന്നാണ് കിട്ടിയത്. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ ഉല്ലാസ് ആർ മുല്ലമല(42)യാണ് മരിച്ചത്. ഇന്ന് പ്രൈവറ്റ് ഏജൻസിയുടെ മുങ്ങൽ വിദഗ്ധർനടത്തിയ തിരച്ചിലിൽ രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെ മാമ്മലശ്ശേരി പയ്യാറ്റിക്കടവിലാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഡോക്ടർ ഉല്ലാസ്. മണൽപ്പരപ്പിൽ നിന്നും കുളിക്കുന്നതിനായി പുഴയിലേക്കിറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങിപോവുകയായിരുന്നു പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുട്ട് വ്യാപിച്ചതോടെ അവസാനിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സ്‌കൂബാ ടീമും രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതാണ് രാത്രിയിലെ തിരച്ചിലിന് തടസ്സമായത്. പാലാ സ്വദേശിയായ ഡോകടർ ഉല്ലാസ് മടക്കത്താനത്താണ് താമസിക്കുന്നത്

Cardiologist lost in Muvatupuzhayar; How many more lives must the authorities wake up to?

Next TV

Related Stories
#piravom | മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനം പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Oct 2, 2023 08:01 PM

#piravom | മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനം പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

മണ്ഡലം പ്രസിഡൻറ് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ്കുമാർ ഉദ്ഘാടനം...

Read More >>
#maneed | മണീട് ഗ്രാമപഞ്ചായത്തിലും 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിൻ

Oct 2, 2023 07:49 PM

#maneed | മണീട് ഗ്രാമപഞ്ചായത്തിലും 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിൻ

ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. മണീട് വില്ലേജ് പരിധിയില്‍ നിന്നും മണീട് കെ വി വി ഇ എസ് സെക്രട്ടറി ശ്രീ. ജിറ്റി...

Read More >>
#paravoor | കോണത്തുപുഴ കരകവിഞ്ഞ് ഒഴുകി; സമീപത്തെ വീടുകളിൽ വെള്ളക്കെട്ട്

Oct 2, 2023 11:44 AM

#paravoor | കോണത്തുപുഴ കരകവിഞ്ഞ് ഒഴുകി; സമീപത്തെ വീടുകളിൽ വെള്ളക്കെട്ട്

ഇവിടെയുള്ള 17 കുടുംബങ്ങളാണു വെള്ളക്കെട്ട് കാരണം...

Read More >>
#death | ഇലഞ്ഞിയില്‍ യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയിൽ കണ്ടെത്തി

Oct 2, 2023 09:58 AM

#death | ഇലഞ്ഞിയില്‍ യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയിൽ കണ്ടെത്തി

പെരുവ മുളക്കുളം, വടുകുന്നപ്പുഴ സ്വദേശി അഖിൽ ( 26 ) നെ ഇലഞ്ഞി ഗാഗുൽത്താ മലയിൽ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ...

Read More >>
#river | കാർ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടർമാരുടെ മരണം; പുഴയ്ക്ക് സമീപത്തെ റോഡ് പിഡബ്ല്യുഡി അധികൃതർ അടച്ചു

Oct 2, 2023 09:50 AM

#river | കാർ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടർമാരുടെ മരണം; പുഴയ്ക്ക് സമീപത്തെ റോഡ് പിഡബ്ല്യുഡി അധികൃതർ അടച്ചു

അപകടത്തെത്തുടർന്ന് ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (എസ്എസി) രാവിലെ താൽക്കാലിക കമ്പിവേലി...

Read More >>
 #Kothamangalam | ചെറിയപള്ളി പെരുന്നാള്‍;കോതമംഗലത്ത്‌ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Oct 2, 2023 09:36 AM

#Kothamangalam | ചെറിയപള്ളി പെരുന്നാള്‍;കോതമംഗലത്ത്‌ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിങ്കൾ പകൽ രണ്ടുമുതൽ ചൊവ്വ രാത്രി 10 വരെ നിയന്ത്രണം...

Read More >>
Top Stories