ആമ്പല്ലൂർ.... കാഞ്ഞിരമറ്റം -ആരക്കുന്നം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള മില്ലുങ്കൽ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ അപകടങ്ങൾ നിത്യസംഭവമാകുന്നു. കെ.എസ്.ടി.പി. പദ്ധതിയിൽ പെടുത്തിയാണ് കഴിഞ്ഞ ഒരു വർഷം മുമ്പ് റോഡിൻ്റെ പണി ആരംഭിച്ചത്.എന്നാൽ അന്ന് മുതൽ ഇഴഞ്ഞു നീങ്ങിയ നിർമ്മാണം 6 മാസമായപ്പോൾ നിലച്ചു.

ഇതോടെ ഗതാഗതവും താറുമാറായി.' മില്ലുങ്കൽ കലുങ്ക് പൊളിച്ച് അഗാധമായ ഗർത്തം ഉണ്ടാക്കി ഒരു പൈപ്പ് ഇറക്കി കുറച്ച് കോൺക്രീറ്റ് ജോലികളും ചെയ്തു.റോഡ് അടഞ്ഞതോടെ കാഞ്ഞിരമറ്റം ഭാഗത്ത് നിന്നും പിറവം ആരക്കുന്നം കാഞ്ഞിരമറ്റം റയിൽവേ സ്‌റ്റേഷൻ തുടങ്ങിയ ഭാഗത്തേക്ക് നിത്യേന പോകുന്നവർക്കും ദുരിതമായി.വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവായിരിക്കയാണ്. തൊട്ടടുത്തുള്ള കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടി തുറക്കുന്നതോടെ വാഹന ഗതാഗതം വർദ്ധിക്കുകയും അപകടം കൂടുകയും ചെയ്യും. നിരവധി സ്കൂൾ വാഹനങ്ങൾ കടന്നു വരുന്ന വഴിയാണ് കരാറുകാരൻ്റെയും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെയും അലംഭാവത്തിൽ തടസപ്പെട്ടിരിക്കുന്നത്. റോഡിൻ്റെ നിർമ്മാണം നിലച്ചതിൽ പ്രതിക്ഷേധിച്ച് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് നിവാസികളായ പൊതുജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് വിവിധ സമരങ്ങൾ നടത്തിക്കഴിഞ്ഞു. എന്നിട്ടും അധികൃതരുടെ കണ്ണു തുറന്നിട്ടില്ല. മില്ലുങ്കൽ കലുങ്ക് നിർമ്മാണത്തിലും, റോഡിൻ്റെ ഇരുവശങ്ങൾ പൊളിച്ച് കോൺക്രീറ്റ്, പാലം എന്നിവ നിർമ്മിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നും ബന്ധപ്പെട്ട എൻജിനീയർമാരോ മറ്റ് ഉദ്യോഗസ്ഥരുടെ യോ സാന്നിധ്യത്തിലല്ലന്നും വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡണ്ട് ആർ.ഹരി അധികൃതരോടാവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുൻവിധിയോടെ പ്രവർത്തിച്ചില്ലങ്കിൽ വലിയ അപകടങ്ങൾ മില്ലുങ്കൽ ഉണ്ടാകാൻ സാധ്യതയുണ്ട്
Construction of culvert at Millungal Junction half way; Kanjiramattam- Arakunnamyatra is a year of misery
