പിറവം..... വെളുക്കാൻ തേച്ചത് പാണ്ടായി;ദേവീപടി-കളമ്പൂർയാത്ര ദുരിതമാവും. വർഷങ്ങളായി കളമ്പൂർ കല്ലിടമ്പ് കടവിൽ നിന്നും പിറവം ദേവിപടിയിലേക്ക് എത്തിച്ചേരുവാൻ എളുപ്പത്തിൽ എത്തിച്ചേരുവാൻ ഉണ്ടാക്കിയ ദേവീപടി - ആറ്റുതീരം റോഡിൽ പുതിയ നഗരസഭ എടുത്ത തീരുമാനം ആണ് ജനങ്ങൾക്ക് ഭാരമാകുന്നത്.

ഒരു നടവരമ്പുണ്ടായിരുന്ന സഥലത്ത് പുത്തൻപുരയ്ക്കൽ ബേബി മുൻകൈയെടുത്താണ് പ്രദേശവാസികളുടെ ശ്രമഫലമായി വലിയ വാഹനങ്ങൾ കടന്നു പോകുന്ന വീതിയിൽ ഒരു റോഡ് സാധ്യമായത്. ഒരുപാട് ആളുകൾ പിറവത്തേക്ക് എത്തുവാൻ കോട്ടപ്പുറം വഴി ചുറ്റാതെ എളുപ്പ വഴി ആയി ഉപയോഗിച്ചിരുന്നു. പിന്നീട് അവിടെമുൻ മുൻസിപ്പാലിറ്റി ഭരണ സമിതി ഒരു പാർക്ക് രൂപീകരിക്കുകയും നിരവിധി ആളുകൾ വിനോദത്തിന് എത്തുകയും ചെയുന്ന നില വരുകയുംഉണ്ടായി. എന്നാൽ കാല പഴക്കത്താൽ ഇതുവഴി ഉള്ള റോഡ് താറുമാറാവുകയും,ജന രോക്ഷത്തെ തുടർന്ന് നിലവിലെ ഭരണ സമിതി റോഡ് പുനർനിർമ്മിക്കുന്നതിന് സന്നദ്ധമാവുകയും ആയിരുന്നു. എന്നാൽ ഇപ്പോൾ പാർക്ക് നവീകരണം നടന്നപ്പോൾ നിലവിലുള്ള റോഡിൻറെ വീതി കുറക്കുകയും,റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് പകരം അവിടെ അശാസ്ത്രീയമായ രീതിയിൽ കട്ട വിരിക്കുകയും ചെയ്തതിനാൽ വലിയ വാഹനങ്ങൾക്ക് നീയന്ത്രണം ഏർപെടുത്തുവാൻ ക്രോസ്സ് ബാറുകൾ സ്ഥാപിക്കുന്നത് ആണ് ജനങളുടെ ആശങ്കക്ക് ആധാരം
The whitewashed pandai; the Devipadi-Kalambur journey will be miserable
