പിറവം.... പെരുവ- പെരുവുംമുഴി-പിറവം റോഡിന് ശാപമോക്ഷം; മുൻ നഗരസഭാ ചെയര്മാന് സാബു കെ ജേക്കബിന്റെ നേതൃത്വത്തിൽ പോലീസിൽ നല്‌കിയ പരാതിയെ തുടർന്ന്. പെരുവ- പെരുവുംമുഴി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ, കോൺട്രാക്ട് എടുത്ത സ്വകാര്യ കമ്പനിയുടെ അനാസ്ഥ മൂലം അനന്തമായി നീളുന്നതിനെതിരെ, പിറവം റെസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പിറവം പോലീസ് സ്റ്റഷനിൽ വച്ചു ചർച്ചയെ തുടർന്നാണ് നടപടി.

ജനങളുടെ സഞ്ചാരസ്വാതത്ര്യം മുടുക്കുകയും അപകടകരമായ രീതിയിൽ റോഡ് കുത്തി പൊളിക്കുകയും,കലിങ്കുകൾ പൊളിച്ചിടുകയും ചെയ്തതിനെതിരെ ഈ കോൺട്രാക്ട് എടുത്ത കമ്പനിക്കെതിരെ ആണ് പിറവം പോലീസ് എസ് എച് ഒ ക്ക് പരാതി നൽകിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ കമ്പനി പ്രധിനിധികളെയും, ആക്ഷൻ കൌൺസിൽ ഭാരവാഹികളെയും പിറവം സബ് ഇൻസ്‌പെക്ടർ എം ആനന്ദിന്റെ നേതൃത്വത്തിൽ വിളിച്ചുവരുത്തി ചർച്ച ചെയ്തു ഈ മാസം 30 ആം തീയതിക്കു മുൻപായി,മഴക്ക് മുൻപായി ഒരു ലെയർ ടാറിങ് നടത്തി റോഡ് സഞ്ചാര യോഗ്യമാക്കി പള്ളിപ്പടി മുതൽ പഴയ പഞ്ചായത്ത് കവല വരെ പൂർത്തീകരിച്ചു നൽകാം എന്ന് പോലീസ് ഇൻസ്‌പെക്ടർ മുൻപാകെ സ്റ്റേഷനിൽ കമ്പനി എഴുതി നൽകി, ഈ ചർച്ചയിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്, വാർഡ് കൗൺസിലർ രമാ വിജയൻ,, റോയ് വള്ളോത്താട്ടിൽ, ഷാജു,മണ്ഡോത്തിപറമ്പിൽ, എം ടി പൗലോസ്, എം കുര്യാക്കോസ്, ജോമോൻ വർഗീസ്,തമ്പി പുതുവാകുന്നേൽ,കുര്യൻ പുളിക്കൽ,ബോബി വാഴട്ട് ,തുടങ്ങിയവർ പങ്കെടുത്തു ഈ തീരുമാനങ്ങളിൽ,കോൺട്രാക്ട് എടുത്ത റേ കമ്പനി മുടക്കം വരുത്തിയാൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും ആക്ഷൻ കൌൺസിൽ അറിയിച്ചു.റേ കമ്പനിയുടെ പ്രതിനിധികളായി പ്രൊജക്ട് ഡപ്യൂട്ടി മാനേജർ വി. ഷിബു, ലെയ്സൺ ഓഫീസർ എസ്. ബൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Peruva-Peruvummuzhi-Piravam road cursed; Following a complaint to the police under the leadership of former municipal chairman Sabu K Jacob
