രാമമംഗലം.... വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ പന്തലാംപാടം പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ( ചൊവ്വാഴ്ച 4-4-2023) നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ച് രാമമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മരിച്ചു.

എറണാകുളം ജില്ലയിലെ രാമമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്നജോർജ് കുട്ടി പാടത്ത് 55) ആണ് മരിച്ചത്, കാറോടിച്ചിരുന്ന സജിൻ എന്നയാൾക്കാണ് പരിക്കേറ്റത് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്തലാംപാടം പെട്രോൾ പമ്പിന് എതിർവശത്ത് ചൊവ്വാഴ്ച കാലത്ത് ആറരയോടെയാണ് സംഭവം തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ ദേശീയപാതക്കരികെ നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു നാട്ടുകാരും ഹൈവേ പോലീസും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്
Accident on Vadakancheri-Mannuthi National Highway: A native of Ramamangalam died
