ചത്ത കോഴികൾ പുഴുവരിച്ച നിലയിൽ; ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ നഗരസഭ

ചത്ത കോഴികൾ പുഴുവരിച്ച നിലയിൽ; ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ നഗരസഭ
Apr 4, 2025 02:29 PM | By Amaya M K

തൃശ്ശൂർ: (piravomnews.in) ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി. ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനാണ് നഗരസഭ നോട്ടീസ് നൽകിയത്.

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകിയത്. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.

എന്നാൽ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ തടഞ്ഞു. മാലിന്യങ്ങൾ രാത്രിയിൽ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ വന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇതേ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹന ഉടമയിൽ നിന്ന് പിഴ ഈടാക്കി. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ലൈസൻസ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ് പറഞ്ഞു. ലൈസൻസോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

Dead chickens infested with worms; Municipality to impose Rs. 25,000 fine on butcher shop

Next TV

Related Stories
ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Apr 4, 2025 11:04 PM

ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

ബാറിലെത്തിയ പ്രതി പ്രകോപനം സൃഷ്ടിച്ച് മുന്‍വശത്തെ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച അശോകന്‍ എന്ന ജീവനക്കാരനെ...

Read More >>
മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം

Apr 4, 2025 11:00 PM

മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം

വാക്കേറ്റത്തിനിടെ നിലത്തുവീണ ജോബിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഭാര്യയുടെ മുന്നില്‍വച്ച്‌ ജോബിന്‍ കത്തിക്ക്...

Read More >>
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു

Apr 4, 2025 10:51 PM

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു

മദ്യപിച്ചെത്തി ഷൈബു ഭാര്യയെ സ്ഥിരം മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാട്ടെ സ്വന്തം വീട്ടിലായിരുന്നു...

Read More >>
അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

Apr 4, 2025 07:56 PM

അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

രോഗിയെ സ്കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന്...

Read More >>
പെട്രോൾ പമ്പിൽ സി എൻ ജി ചോർന്നു; യുവാവിന്റെ ഇടപെടലിൽ അപകടം ഒഴിവായി

Apr 4, 2025 10:09 AM

പെട്രോൾ പമ്പിൽ സി എൻ ജി ചോർന്നു; യുവാവിന്റെ ഇടപെടലിൽ അപകടം ഒഴിവായി

കഴിഞ്ഞ ദിവസമാണ് സംഭവം. യൂബർ ടാക്സി ഓട്ടത്തിന് ശേഷം സി എൻ ജി അടിയ്ക്കാൻ കോട്ടയം, കാണക്കാരിയിലെ പമ്പിൽ എത്തിയത്തായിരുന്നു യുവ സംവിധായകനും ,യൂബർന്റെ...

Read More >>
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍

Apr 3, 2025 09:39 AM

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍

അതുല്‍കൃഷ്ണ ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ അതുല്‍ കൃഷ്ണയെയും, അമല്‍ കൃഷ്ണയെയും റിമാന്‍റ്...

Read More >>
Top Stories

News Roundup