---
title: "ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍"
english_title: "Suspect arrested for assaulting employee at bar and beating him up"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/281385/suspect-arrested-for-assaulting-employee-at-bar-and-beating-him-up"
published_at: "2025-04-04T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f018947fde1_arrest.jpg"
keywords: []
---

# ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

> **Lead Summary:** പാലക്കാട്‌: ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.

## Article Content

പാലക്കാട്‌: ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. ബാറിലെത്തിയ പ്രതി പ്രകോപനം സൃഷ്ടിച്ച് മുന്‍വശത്തെ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച അശോകന്‍ എന്ന ജീവനക്കാരനെ വലിച്ചിറക്കി സോഡാകുപ്പികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

പൊട്ടിയ സോഡാകുപ്പികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പൊട്ടിയ സോഡാകുപ്പി കാട്ടി ജീവനക്കാരെ വിരട്ടി മദ്യം തട്ടിയെടുക്കുകയും അലമാരയിലെ മദ്യം എറിഞ്ഞ് പൊട്ടിച്ച് അരലക്ഷത്തിന്‍റെ നഷ്ടം വരുത്തിയതായും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/281385/suspect-arrested-for-assaulting-employee-at-bar-and-beating-him-up)