എറണാകുളം: (piravomnews.in) മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടിട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം.

ഷീബ, ഭര്‍ത്താവ് ഉണ്ണി, മകന്‍ അദ്വൈദ് എന്നിവരാണ് വീട്ടില്‍ താമസം. അപകടം നടക്കുമ്പോള്‍ ഉണ്ണിയും, മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെസെത്തി തീ കെടുത്തി. വീട് പൂര്‍ണമായും കത്തിനശിച്ചു.തീയണക്കാന്‍ ശ്രമിച്ച സമീപവാസി സജീവന് പൊള്ളലേറ്റു. ഇയാളെ വൈറ്റില വെല്‍കെയറില്‍ പ്രവേശിപ്പിച്ചു.
House burnt down after gas cylinder explodes
