പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍.

ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന റെയില്‍വേ പാളത്തിന് എതിര്‍വശത്ത് ഇവരുടെ ബന്ധുവീട് ഉണ്ടായിരുന്നു.ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
A young man and a one-year-old child met a tragic end after being hit by a train.
