---
title: "മുളകുപൊടി വിതറി, സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം"
english_title: "Attempted robbery at a private money transfer institution after being sprayed with chili powder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298339/attempted-robbery-at-a-private-money-transfer-institution-after-being-sprayed-with-chili-powder"
published_at: "2025-06-25T10:50:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b87a4e6074_mulaku.jpg"
keywords: []
---

# മുളകുപൊടി വിതറി, സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം

> **Lead Summary:** പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം. മണ്ണാർക്കാട് ആര്യമ്പാവിലെ പി.എൻ.വൈ. ഫിനാൻസ് ലിമിറ്റഡിന്റെ ശാഖയിലാണ് മോഷണശ്രമം നടന്നത്.

## Article Content

പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം. മണ്ണാർക്കാട് ആര്യമ്പാവിലെ പി.എൻ.വൈ. ഫിനാൻസ് ലിമിറ്റഡിന്റെ ശാഖയിലാണ് മോഷണശ്രമം നടന്നത്.

സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. ജീവനക്കാരുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണിത്.

ഇന്നലെ രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് സ്ഥാപനത്തിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ, സ്ഥാപനത്തിനകത്തെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298339/attempted-robbery-at-a-private-money-transfer-institution-after-being-sprayed-with-chili-powder)