ഇടുക്കി: കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേൽപടി കുന്നുപറമ്പിൽ ജോമോൻ (38) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ഞായറാഴ്ച ജോമോൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷത്തോളമായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. മൃതദേഹം ഇടുക്കി മെഡി.കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Body of a young man found in a municipal public well.
