---
title: "ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത പിറവം സ്വദേശിയായ യുവാവ് വീണുമരിച്ചു."
english_title: "A Malayali youth who was traveling on the steps of the train fell down and died."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/262003/a-malayali-youth-who-was-traveling-on-the-steps-of-the-train-fell-down-and-died"
published_at: "2025-01-08T17:28:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e6a8dc509d_yjtkuuu.jpg"
keywords: []
---

# ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത പിറവം സ്വദേശിയായ യുവാവ് വീണുമരിച്ചു.

> **Lead Summary:** ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണുമരിച്ചു. എറണാകുളം പിറവം പാഴൂർ കരൂർകാവ് കര്യാത്ത് ശരത് ശശി യാണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്ബത്തൂരിനും ഇരുകൂരിനും ഇടയിൽ ഇന്ന് പുലർച്ചെ 1.20 നാണ് സംഭവം ജനറൽ കമ്ബാർട്ട്മെൻ്റിൻ്റെ പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശരത്. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കോയമ്‌ബത്തൂർ റെയിൽവേ പോലീസ് പറയുന്നത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു ബംഗളൂരുവിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനായി സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മൃതദേഹം കോയമ്ബത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

## Article Content

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണുമരിച്ചു. എറണാകുളം പിറവം പാഴൂർ കരൂർകാവ് കര്യാത്ത് ശരത് ശശി യാണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്ബത്തൂരിനും ഇരുകൂരിനും ഇടയിൽ ഇന്ന് പുലർച്ചെ 1.20 നാണ് സംഭവം ജനറൽ കമ്ബാർട്ട്മെൻ്റിൻ്റെ പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശരത്. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കോയമ്‌ബത്തൂർ റെയിൽവേ പോലീസ് പറയുന്നത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു ബംഗളൂരുവിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനായി സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മൃതദേഹം കോയമ്ബത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/262003/a-malayali-youth-who-was-traveling-on-the-steps-of-the-train-fell-down-and-died)